തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ് കൊവിഡ് ലക്ഷണമൊണെന്ന് പുതിയ പഠനം. ലണ്ടൻ കിങ്സ് കോളേജിലെ ശാസ്ത്രജ്ഞൻമാരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പനി, ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപെടുന്നതും കൊവിഡ് ലക്ഷണമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇത് ലേകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് തൊലിപ്പുറത്തെ തടിപ്പും കൊവിഡിൻ്റെ ലക്ഷണമാണെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞൻമാരുടെ പുതിയ കണ്ടുപിടിത്തം. കൊവിഡ് പോസിറ്റീവായി കണ്ടെത്തിയ 8 ശതമാനം ആളുകളിലും ഈ ലക്ഷണം പ്രകടമായിരുന്നു എന്നാണ് പഠനത്തിൽ പറയുന്നത്.
എൻഎച്ച്എസ് അംഗീകരിച്ച കൊവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റിൽ പുതിയ ഈ ലക്ഷണം കൂടി ഉൾപെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞൻ മരിയോ ഫാൽച്ചിയുടെ നേതൃത്വത്തിലുള്ള പഠന സംഘം സർക്കാരിനോട് അഭിപ്രായപെട്ടു.
Content Highlights; Skin rash a likely symptom of COVID-19 infection in untested symptomatic patients, claims study