രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35456 പേര്‍ക്ക്

more than 25000 covid death in india

രാജ്യത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. 24 മണിക്കൂറിനിടെ 35456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 687 പേരാണ് മരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കോവിഡ് മരണസംഖ്യ 25602 ആയി. 3 ദിവസത്തെ ഇടവേള കൊണ്ടാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിൽ നിന്നും 10 ലക്ഷത്തിലേക്ക് എത്തിയത്. ഇത് രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയാണ്.

പ്രതിദിന വർധനവ് മുപ്പതിനായിരത്തിന് മുകളിലെത്തുമ്പോൾ അടുത്ത 20 ദിവസത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. രാജ്യത്തെ 10 സംസ്ഥാനങ്ങളിലായാണ് ആകെ രോഗ ബാധിതരിൽ 84.62 ശതമാനവും ഉള്ളത്. 6.35 ലക്ഷം പേര്‍ക്ക് കോവിഡ് ഭേദമായി. 63.34 ശതമാനമാണ് രോഗമുക്തി നിരക്ക്

Content Highlights; more than 25000 covid death in india