രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

congress suspended two mla in rajasthan

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ നൽകിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തു കൊണ്ട് സച്ചിൻ പൈലറ്റ് നൽകിയ ഹർജി ഇന്ന് ഉച്ചയ്ക്ക് രാജസ്ഥാൻ ഹൈക്കോടതി പരിഗണിക്കും. ഇന്നലെയായിരുന്നു സച്ചിൻ പൈലറ്റ് ഹർജി സമർപ്പിച്ചത്. വിമത എംഎൽഎ, ബിജെപി നേതാവിനോട് സംസാരിക്കുന്ന ശബ്ദ സന്ദേശം അശോക് ഗെഹ്‌ലോട് പക്ഷം പുറത്ത് വിട്ടിരുന്നു.

സീനിയോറിറ്റി അനുസരിച്ച് എംഎൽഎമാർക്ക് പണം നല്‍കണമെന്ന് വിശദീകരിക്കുന്നതായിരുന്നു ശബ്ദസന്ദേശം. ശബ്ദസന്ദേശത്തെ കുറിച്ച് പ്രതികരിക്കാന്‍ സച്ചിൻ പൈലറ്റ് തയ്യാറാകണമെന്നും രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. പുറത്താക്കിയ എംഎൽഎമാർക്കെതിരെ കള്ള പണ നിരോധന നിയമ പ്രകാരം കേസെടുക്കും. എംഎൽഎമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടുവെന്ന് രാജസ്ഥാൻ നിയമസഭാ ചീഫ് വിപ്പ് മഹേഷ്‌ ജോഷി പറഞ്ഞു. സ്പീക്കർ സി.പി ജോഷി നൽകിയ അച്ചടക്ക ലംഘന നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റും മറ്റ് 18 എം.എൽ.എമാരും നൽകിയ ഹരജി ജയ്പൂർ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി
Content Highlights; congress suspended two mla in rajasthan