കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സിനിമാ റിലീസുകൾ പ്രതിസന്ധിയലായപ്പോൾ ഓൺലൈൻ റിലീസ് പ്ലാറ്റ്ഫോമുകള്‍ക്ക് സ്വീകാര്യത ഏറിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് നിരവധി ചിത്രങ്ങളാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തത്. ഇപ്പോൾ അടുത്ത ആറ് മാസത്തേക്കുള്ള പുതിയ റിലീസുകള്‍ പ്രഖ്യാപിച്ചിരുക്കയാണ് നെറ്റ്ഫ്ലിക്സ്. പന്ത്രണ്ട് സിനിമകളും അഞ്ച് സീരിസുകളുമാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡിലാണ് ഇത്തവണ ഈ റിലീസ് ചാകര.
ജാന്‍വി കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗുഞ്ജന്‍ സക്സേന’, നവാസുദ്ദീന്‍ സിദ്ദീഖിയും രാധിക ആപ്തയും ഒരുമിക്കുന്ന ‘രാത് അകേലി ഹെ’, സഞ്ജയ് ദത്തിന്റെ ‘തൊര്‍ബാസ്’, അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര്‍, രാജ്കുമാര് റാവു, സാനിയ മല്‍ഹോത്ര തുടങ്ങിയവര്‍ അഭിനയിക്കുന്ന ‘ലുഡോ’, കജോളിന്റെ ത്രിഭംഗ, കൊങ്കണ സെന്‍, ഭൂമി പട്നേക്കര്‍ എന്നിവര്‍ ഒന്നിക്കുന്ന ‘ഡോളി കിറ്റി ഓര് വോ ചമക്തേ സിതാരെ’, ഗിന്നി വെഡ്സ് സണ്ണി, കാളി കുഹി, സീരിയസ് മെന്‍, ബോബി ഡിയോളിന്റെ ‘ക്ലാസ് ഓഫ് 83’, ആനിമേറ്റഡ് ചിത്രം ‘ബോംബെ റോസ്’, അനില്‍ കപൂര്‍, അനുരാഗ് കശ്യപ് ചിത്രം ‘എകെ വേര്‍സസ് എകെ’ എന്നീ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നത്.
Content Highlights; Netflix releases roster of 17 titles arriving soon: Raat Akeli Hai, Ludo, A Suitable Boy, Class of 83, The Kargil Girl and more