പാലക്കാട് അഞ്ഞൂറിലേറെ നായ്ക്കളിൽ വൈറസ് ബാധ. മരണ നിരക്ക് വർധിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നു.നായ്ക്കളിൽ വൈറസ് പരത്തുന്ന പാർവോ വൈറൽ എന്ററൈട്ടിസ് രോഗമാണ് പടരുന്നതെന്നാണ് സൂചന. വളർത്തുനായ്ക്കൾക്ക് ഒപ്പം തെരുവു നായ്ക്കളിലും രോഗം പടരുന്നുണ്ട്. വൈറസ് രോഗമായതിനാൽ കൃത്യമായ വാക്സിനേഷൻ വഴി മാത്രമേ ഇതിനെ പ്രതിരോധിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു.
ഭക്ഷണം കഴിക്കാതിരിക്കൽ, തുടർന്നു ഛർദ്ദി, വയറിളക്കം എന്നിവയാണു രോഗ ലക്ഷണം. ചികിത്സ വൈകിയാൽ നായ ചത്തുപോകും. ഇതിനകം അഞ്ഞൂറിലേറെ നായ്ക്കൾക്കു രോഗം ബാധിച്ചതായാണു കണക്ക്. മരണ നിരക്കും ഉയരുകയാണ്. തെരുവു നായ്ക്കൾ കൂട്ടത്തോടെ ചാകുന്നതിനു പിന്നിലും ഇത്തരം വൈറസ് രോഗമാണെന്നാണ് ആരോഗ്യ വകുപ്പിൻ്റെ നിഗമനം. കോവിഡ് സാഹചര്യത്തിൽ നായകൾ കൂട്ടത്തോടെ ചാകുന്നതു ഏറെ പരിഭ്രാന്തിയാണ് പരത്തുന്നത്. .
Content Highlights; virus effect dogs in palakkad