പശുവിൻ്റെ മൂത്രം കുടിച്ച് കൊവിഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബിജെപി പ്രസിഡൻ്റ് ദിലീപ് ഘോഷ്

Bengal BJP Chief Dilip Ghosh Wants You to Drink Cow Urine to Fight Coronavirus

പശുവിൻ്റെ മൂത്രം കുടിച്ച് കൊവഡിനെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ബംഗാൾ ബിജെപി പ്രസിഡൻ്റ് ദിലീപ് ഘോഷ് രംഗത്ത്. വീഡിയോ സന്ദേശം വഴിയാണ് വീട്ടിലെ പൊടിക്കൈകളിലൂടെ കൊവിഡിനെ തുരത്തുന്നതിൻ്റെ പ്രാധാന്യം വിവരിച്ചത്. ഞാനിപ്പോൾ പശുവിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ പലർക്കും അത് ബുദ്ധിമുട്ടാകും. കഴുതകൾക്ക് പശുവിൻ്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞാൽ മനസ്സിലാകില്ലെന്നും അദ്ധേഹം പറഞ്ഞു.

ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാൻ്റെ നാട് ഇവിടെ പശുക്കളെ ആരാധിക്കുമെന്നും, പശുവിൻ്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പു വരുത്താൻ സാധിക്കുമെന്നും, മദ്യം കഴിക്കുന്നവർക്ക് പശുവിൻ്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞാൽ മനസ്സിലാകില്ലെന്നും അദ്ധേഹം വ്യക്തമാക്കി. ലോക്ക്ഡൌണിന് ശേഷം മദ്യശാലകൾക്ക് മുന്നിൽ രൂപപെട്ട വലിയ ക്യൂവിനെ കുറിച്ചും ദിലീപ് ഘോഷ് പറഞ്ഞു. ജനങ്ങൾ കൂടുതലായി പശുവിൻ്റെ മൂത്രം കുടിച്ച് ആരോഗ്യം വർധിപ്പിക്കണമെന്നാണ് ദിലീപ് ഘോഷ് ദുർഗാപൂരിൽ നചന്ന യോഗത്തിലും വ്യക്തമാക്കിയത്.

ഇതിനും മുൻപും വിവാദ പ്രസ്താവനയുമായി ബിജെപി പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു. ‘പശുവിന്‍റെ പാലില്‍ സ്വര്‍ണമുണ്ടെന്ന’ 2019 നവംബറിലെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും രാഷ്ട്രീയ രംഗത്തും വലിയ വിമര്‍ശനങ്ങൾ തന്നെയായിരുന്നു ഉയര്‍ന്നത്.പശുവിൻ്റെ മൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും അദ്ധേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇദ്ധേഹത്തിൻ്റെ പ്രസ്താവനക്കെതിരെ ബിജെപിക്ക് അകത്ത് നിന്നും ശാസ്ത്രീയമല്ല എന്ന രീതിയിലും വിമർശനങ്ങൾ ഉയർന്നിരുന്നു.

Content Highlights;Bengal BJP Chief Dilip Ghosh Wants You to Drink Cow Urine to Fight Coronavirus