കൊവിഡ് രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യ സഹായവും മറ്റ് സഹായങ്ങളും നൽകിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക , സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഭൂകമ്പങ്ങൾ ചുഴലിക്കാറ്റ് തുടങ്ങിയ മനുഷ്യ നിർമ്മിതമോ പ്രകൃതി ദത്തവുമായ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യ ഐക്യദാർഢ്യത്തോടും വേഗതയോടും കൂടി പ്രതികരിക്കുകയും കൊവിഡിനെതിരായ സംയുക്ത പോരാട്ടത്തിൽ 150 രാജ്യങ്ങളിലേക്ക് വൈദ്യസഹായവും മറ്റും നൽകാൻ സാധിച്ചതായും മോദി വ്യക്തമാക്കി.
സർക്കാരുകളുടെയും പൌരസമൂഹത്തിൻ്റെയും ശ്രമങ്ങൾ സംയോജിപ്പിച്ച് എല്ലാ രാജ്യങ്ങളുടേയും പ്രതിരോധ പ്രവർത്തനങ്ങൾ പരീക്ഷിച്ചതായും പ്രധാന മന്ത്രി പറഞ്ഞു. കൊവിഡിൽ നിന്ന് മുക്തരാകുന്നവരുടെ എണ്ണത്തിൽ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നിൽ നിൽക്കുന്നതായും മോദി വ്യക്തമാക്കി.
Content Highlights; India has extended assistance to over 150 countries in fight against Covid-19: PM Modi