രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,902 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 10,77,618 ആയി. ഇന്നലെ മാത്രം 543 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണം 26,816 ആയി ഉയർന്നു. 3,73,379 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 6,77,423 പേർക്ക് രോഗം ഭേദമായി.
ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 3,00,937 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 1,34,33,742 സാംമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 3,61,024 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു.
content highlights: With the highest single-day spike of 38,902 cases, India’s Covid-19 tally reaches 10,77,618