സംസ്ഥാനത്ത് ഇന്ന് 821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 110 പേർ വിദേശത്തുനിന്നും 69 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
629 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 49 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമായിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ 203 പേര്‍ക്കും, എറണാകുളം ജില്ലയിലെ 84 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 61 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 48 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കോട്ടയം ജില്ലയിലെ 12 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
172 പേർക്ക് ഇന്ന് രോഗം ഭേദമായി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,70,525 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,63,216 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറൻ്റീനിലും 7,309 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 866 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 5,373 പേർക്ക് രോഗം ഭേദമായി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 96,288 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9,15,66 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,267 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 26 പുതിയ ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. നിലവിൽ ആകെ 318 ഹോട്ട് സ്പോട്ടുകളുണ്ട്.
content highlights: Covid update