കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപതിയിലെ നഴ്‌സിന് കൊവിഡ്; 24 ജീവനക്കാർ ക്വാറൻ്റൈനിൽ

nurse infected covid in nephrology ward at kozhikkode medical college

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്‌സിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. നഴ്‌സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 ജീവനക്കാരോട് ക്വാറൻ്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍. നഴ്സുമായി സമ്പർക്കത്തിലേർപെട്ട ഏഴ് ഡോക്ടമാർ, പതിനേഴ് നഴ്സുമാർ, എന്നിവരോടാണ് ക്വാറൻ്റൈനിൽ പോകാൻ നിർദേശിച്ചത്.

കൂടാതെ നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാർഡ് കൊവിഡ് ഐസൊലേഷൻ വാർഡായി മാറ്റും. ഇവിടെ ചികിത്സയിലുള്ള പതിനേഴ് രേഗികളെയും നിരീക്ഷിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലെ പൂളക്കടവ്, പാറോപ്പടി, ഒളവണ്ണ പഞ്ചായത്തിലെ നാലാം വാര്‍ഡ് പാലാഴി ഈസ്റ്റ്, വളയം പഞ്ചായത്തിലെ വണ്ണാര്‍കണ്ടി, ചെക്കോറ്റ, 12 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വളയം ടൗണ്‍ തുടങ്ങി പുതിയ ഏഴ് പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.

Content Highlights; nurse infected covid in nephrology ward at kozhikkode medical college