കാസർകോട് ജെഡിഎസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയായ ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇദ്ദേഹം ഈ മാസം 11 ന് ചേര്‍ന്ന് എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിലുണ്ടായ കക്ഷി നേതാക്കള്‍ കൊവിഡ് പരിശോധന നടത്തി. 20 പേരുടെയും ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
കണ്ണൂർ ഗവണമെൻ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കൽ ഡോക്ടർക്കും പിജി സ്റ്റുഡൻ്റിനും കൊവിഡ് ലക്ഷണങ്ങളുണ്ടായതോടെ ആശുപത്രിയിലെ 50 ആരോഗ്യ പ്രവർത്തകരെയും നിരീക്ഷണത്തിലാക്കി. മെഡിക്കൽ ഡോക്ടറുടെയും പരിഷോധനാ ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. ഇവരുടെ ആദ്യ പരിശോധനയിൽ രോഗ ബാധ ഉണ്ടെന്ന റിപ്പോർട്ടായിരുന്നു ലഭിച്ചത്. രോഗ എവിടെ നിന്നും ലഭിച്ചു എന്ന് വ്യക്തമല്ല.
Content Highlights; jds leader affected covid in kasargod