തിരുവനന്തപുരം: രാജ്യത്തെ തന്നെ ആദ്യത്തെ സമൂഹ വ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് വീണ്ടും ആശങ്ക. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതാനെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കയുയര്‍ത്തുന്നത്. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ തലസ്ഥാനത്ത് നടത്തിയ പരീക്ഷ വന്‍ വിവാദമായിരുന്നു. രണ്ട് വിദ്യാര്‍ത്ഥികളില്‍ രോഗം സ്ഥിരീകരിച്ചതോടെ പരീക്ഷക്കെത്തിയവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കാനാണ് ആലോചന. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷയെഴുതിയത്.
അതേസമയം, തിരുവനന്തപുരത്തെ ആകെ രോഗികള്‍ 2000 കടന്നു. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികള്‍ ഉള്ളതും തിരുവനന്തപുരത്താണ്. ഇവരില്‍ ഏറെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണെന്നതാണ് ആശങ്ക. 93% പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം 182 പേര്‍ക്ക് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധയുണ്ടായത്.
രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്.
Content Highlight: Two students who attend exam in Thiruvananthapuram tests Covid positive