ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.
Spike of 37,148 cases and 587 deaths reported in India in the last 24 hours.
Total #COVID19 positive cases stand at 11,55,191 including 4,02,529 active cases, 7,24,578 cured/discharged/migrated and 28084 deaths: Ministry of Health and Family Welfare pic.twitter.com/iuKN63EYtV
— ANI (@ANI) July 21, 2020
ഇതുവരെ 11,55,191 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 4,02,529 പേര്‍ ചികില്‍സയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ മാത്രം രാജ്യത്ത് 587 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 28,084 ആയി ഉയര്‍ന്നു. രാജ്യത്ത് 7,24,578 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Content Highlight: Spike of 37,148 cases and 587 deaths reported in India in the last 24 hours.