കൊച്ചി: സര്‍ക്കാര്‍ വാടകെക്കെടുത്ത ഹെലികോപ്റ്റര്‍ വീണ്ടും എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്തുനിന്നും ഹൃദയം കൊണ്ടുപോവാനാണ് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്.
വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത് അനുജിത്തിന്റെ മരണം ഇന്ന് രാവിലെയാണ് സ്ഥിരീകരിച്ചത്. പൊലീസ് ഹെലികോപ്റ്ററിന്റെ രണ്ടാമത്തെ അവയവ ദാനദൗത്യമാണിത്. എറണാകുളം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള തൃപ്പൂണിത്തുറ സ്വദേശിക്ക് വേണ്ടിയാണ് ഹൃദയമെത്തിക്കുന്നത്.
മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തത്. ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ധൂര്‍ത്താണെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. 11 സീറ്റുള്ള ഇരട്ട എഞ്ചിന് ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സൂക്ഷിക്കുന്നത്.
Content Highlight: Kerala Government’s Air Ambulance second time in use to carry Heart for a patient