വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ നടത്തിയ കീം പരീക്ഷയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിയെയുമായെത്തിയ രക്ഷിതാവിനും കൊവിഡ്. ഇതോടെ തിരുവനന്തപുരം ജില്ല കനത്ത ആശങ്കയിലായി. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെയുമായി വന്ന മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, രോഗം ബാധിച്ച വിദ്യാര്‍ത്ഥി പരീക്ഷയെഴുതിയ ഹാളിലെ 20 വിദ്യാര്‍ത്ഥികളെയും ഇന്‍വിജിലേറ്ററെയും നിരീക്ഷണത്തലേക്ക് മാറ്റിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. പൊഴിയൂരില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് വിദ്യര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷയെഴുതിയത്.

തിരുവനന്തപുരത്തെ ആകെ രോഗികള്‍ 2000 കടന്നു. സംസ്ഥാനത്ത് ഏറ്റവുമധികം രോഗികള്‍ ഉള്ളതും തിരുവനന്തപുരത്താണ്. ഇവരില്‍ ഏറെയും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണെന്നതാണ് ആശങ്ക. 93% പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം 182 പേര്‍ക്ക് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 170 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗബാധയുണ്ടായത്.

Content Highlight: Covid confirmed on a Parent who came with the student for KEAM exam