കൊവിഡ് ഏറ്റവും മൂർധന്യവസ്ഥയിലേക്ക് എത്തുകയാണെന്ന് ഓർമ്മിപ്പിച്ച് രാജ്യത്തെ ആരോഗ്യ വിദഗ്ധർ രംഗത്ത്. ശക്തമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുകയും പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്താൽ മാത്രമേ കൊവിഡിനെ ഇല്ലാതാക്കാൻ സാധിക്കൂ എന്നും ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി. സെപ്റ്റംബർ മധ്യത്തോടെ കൊവിഡ്19 ഇന്ത്യയിൽ മൂർധന്യത്തിലെത്തുമെന്നും അതിനു ശേഷം താഴേക്കു വരുമെന്നുമാണ് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും എയിംസിലെ ഹൃദ്രോഗവിഭാഗം മുൻ തലവനുമായ പ്രഫ. കെ ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെട്ടത്.
പല സംസ്ഥാനങ്ങളിലും പല സമയത്തായിരിക്കം കൊവിഡ് മൂർധന്യത്തിലെത്തുന്നതെന്നും അദ്ധേഹം പറഞ്ഞു. ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം വരെ ഇന്ത്യയിൽ നിയന്ത്രണങ്ങൾ കർശനമായിരുന്നെന്നും പക്ഷേ മെയ് 3ന് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതെന്നും അദ്ധേഹം പറഞ്ഞു. ഈ ഘട്ടത്തിൽ രോഗ ലക്ഷണങ്ങളുള്ള വീടുകളിൽ സർവേ, ദ്രുത പരിശോധന, ഐസലേഷൻ, തീവ്രമായ സമ്പർക്ക അന്വേഷണം തുടങ്ങിയവ നിർഹന്ധമാക്കണമെന്നും പ്രഫ. റെഡ്ഡി ചൂണ്ടിക്കാട്ടി.
പുറത്തേക്കിറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പൊതുജനങ്ങൾ വീഴ്ച വരുത്തിയെന്നും അദ്ധേഹം കുറ്റപെടുത്തി. ഇന്ത്യയുടെ മൂന്നിൽ രണ്ട് ഭാഗം ജനസംഖ്യയും വസിക്കുന്ന മേഖലകളായതിനാൽ ഇവിടെയെല്ലാം വൈറസ് വ്യാപിക്കുന്നത് വലിയ നാശം വിതയ്ക്കുമെന്നും പ്രൊഫ.റെഡ്ഡി അഭിപ്രായപ്പെട്ടു.
Content Highlights; health experts warns that covid will reach its peak in india by september