തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും എൻട്രൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ്

student test positive for covid after apperaring for keam exam

തിരുവനന്തപുരത്തിന് പുറമേ കോഴിക്കോടും സംസ്ഥാന എൻട്രൻസ് പരീക്ഷ എഴുതിയ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരീക്ഷ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരോടും വിദ്യാര്‍ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. മലബാർ ക്രിസ്ത്യൻ കോളേജിൽ പരീക്ഷയെഴുതിയ ഒളവെണ്ണ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട് വിദ്യർത്ഥികൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കീം എന്‍ട്രന്‍സ് പരീക്ഷ തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്. കരകുളം സ്വദേശിക്ക് രോഗ ലക്ഷണങ്ങളുള്ളതിനാൽ പ്രത്യേക മുറിയിലായിരുന്നു പരീക്ഷ. ഇതിന് പുറമേ തിരുവനന്തപുരത്ത് വിദ്യാര്‍ഥിയ്‌ക്കൊപ്പം കൂട്ടുവന്ന രക്ഷിതാവിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Content Highlights; student test positive for covid after apperaring for keam exam