ഇന്ത്യയിൽ 24 മണിക്കൂറിനിടെ 37,724 കൊവിഡ് രോഗികൾ; രാജ്യത്ത് കൊവിഡ് ബാധിതർ 12 ലക്ഷത്തിലേക്ക് അടുക്കുന്നു

covid 19 cases in India updates

രാജ്യത്ത് ഇന്നലെ മാത്രം 37,724 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം 11,92,915 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചത് 648 പേരാണ്. ഇന്ത്യയിൽ മരിച്ചവരുടെ ആകെ എണ്ണം 28,732 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 4,11,133 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 7,53,050 പേർക്ക് രോഗം ഭേദമായി. 

ഇന്നലെ 3,43,243 സാംപിളുകളാണ് പരിശോധിച്ചത്. ജൂലെെ 21 വരെ 1,47,24,546 സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ആകെ കേസുകൾ 3,27,031 ആയി. ഇവിടെ 12,276 പേർ രോഗം ബാധിച്ച് മരിച്ചു. തമിഴ്നാട്ടിൽ 1,80,643 കേസുകളും 2,626 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ ഇതുവരെ 1,25,096 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3,690 പേർ മരിക്കുകയും ചെയ്തു. 

content highlights: covid 19 cases in India updates