കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചെെനീസ് ഹാക്കർമാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അമേരിക്ക രംഗത്ത്. പ്രതിരോധ കരാറുകൾ അടക്കമുള്ള വിവരങ്ങൾ ചോർത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നൂറിലധികം വരുന്ന കമ്പനികളുടെ വെബ്സെെറ്റുകളും ഹാക്ക് ചെയ്തെന്ന് റിപ്പോർട്ട് ഉണ്ട്.
34കാരനായ ലീ സിയാവോയു, 33കാരനായ ഡോങ് ജിയാസി എന്നിവരാണ് സൈബര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി ഹാക്കിംഗ് നടത്തുന്നവരാണ് ഈ ഇവർ. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ഭൌതികം സ്വത്തവകാശം (intellectual property) മോഷ്ടിക്കാനാണ് ഹാക്കർമാർ ശ്രമിക്കുന്നതെന്നും ചെെനീസ് സർക്കാരിൻ്റെ സഹായത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും യുഎസ് പറയുന്നു. യുഎസിലേയും ചെെനയിലേയും ഹോങ്കോങിലേയും മനുഷ്യാവകാശ പ്രവർത്തകരുടെ വിവരങ്ങൾ ഇവർ ചോർത്തിയെന്ന് അസിസ്റ്റൻ്റ് അറ്റോണി ജനറൽ ജോൺ ഡെംമേഴ്സ് പറഞ്ഞു.
ബ്രിട്ടൻ, യുഎസ്, കാനഡ എന്നി രാജ്യങ്ങളിലെ ഗവേഷണ സംഘങ്ങളെ ലക്ഷ്യമിട്ട് നേരത്തെയും സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. APT29 – ‘ഡ്യൂക്ക്സ്’ അല്ലെങ്കിൽ ‘കോസി ബിയർ’ എന്നും അറിയപ്പെടുന്ന ഈ ഗ്രൂപ്പിനു പിന്നിൽ റഷ്യയാണെന്നും യുഎസ് കണ്ടെത്തിയിരുന്നു. റഷ്യയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിനിടയിലാണ് ചെെനീസ് ഹാക്കർമാർക്കെതിരെ യുഎസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്.
content highlights: the US charges Chinese Covid-19 research ‘cyber-spies’