തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

84 people at Tamil Nadu Governor’s residence test Covid-19 positive

തമിഴ്നാട് രാജ്ഭവനിലെ 84 ജീവനക്കാർക്ക് കൊവിഡ്. സുരക്ഷാ ജീവനക്കാർ, അഗ്നിസുരക്ഷാ ജീവനക്കാർ എന്നിവരുൾപെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്ഭവനിലെ ചില ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മുഴുവൻ ആളുകൾക്കും ടെസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ 147 കൊവിഡ് ടെസ്റ്റിൽ 84 എണ്ണമാണ് പോസിറ്റീവായത്.

ഗവർണർ ബൻവരിലാൽ പുരോഹിതും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും രാജ്ഭവൻ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മുൻ കരുതൽ നടപടികളുടെ ഭാഗമായി ഓഫീസ് ഉൾപെടെ രാജ്ഭവനിലെ മുഴുവന്‍ ഭാഗവും ആരോഗ്യവകുപ്പ് അധികൃതര്‍ അണുവിമുക്തമാക്കി. 1,86,492 കേസുകളാണ് ഇതുവരെ തമിഴ്നാട്ടിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Content Highlights; 84 people at Tamil Nadu Governor’s residence test Covid-19 positive