ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 49,310 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,87,945 ആയി. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് 740 പേരാണ് മരിച്ചത്. ആകെ മരണം 30,601 ആയി. നിലവിൽ 4,40,135 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ തുടരുന്നത്. 8,17,209 പേർക്ക് രോഗം ഭേദമായി.
1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് അറിയിച്ചു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടക്കുകയാണ്. തമിഴ്‌നാട്ടിൽ 1,92,964 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നു. കർണാടകയിൽ 80,000ത്തിലേറെ രോഗികളുണ്ട്.
content highlights: With the highest single-day spike of 49,310 cases, India’s COVID-19 tally reaches 12,87,945