സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

covid death kerala

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശി ബൈഹക്കി (59) ആണ് മരിച്ചത്. കോവിഡ് ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് 5 മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിൽസകൾ നൽകിയിരുന്നു. ഇന്ന് മാത്രം അഞ്ച് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

Content Highlights; covid death kerala