സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

അതേസമയം സംസ്ഥാനത്ത് ഇതുവരെ 55 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. കേരളത്തില്‍ 16,996 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,562 പേര്‍ രോഗമുക്തി നേടി.

Content Highlight: One more Covid death reported in Kerala