പീഡന കേസ്: കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും ആവശ്യപ്പെട്ടു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും തള്ളിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിന് പിന്നില്‍ വ്യക്തിവിദ്വേഷമാണ്. തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ആരോപണങ്ങളില്‍ വസ്തുത ഇല്ലെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. അതേസമയം, തങ്ങളുടെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കന്യാസ്ത്രീയും തടസഹര്‍ജി സമര്‍പ്പിച്ചു.

Content Highlight: Franco Mulakkal submit petition to Supreme Court on Nun rape case