മൂന്ന് മാസത്തിന് ശേഷം വിയറ്റ്നാമിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തു; ഇതുവരെ 416 കേസുകൾ മാത്രം

Vietnam back on coronavirus alert after first local infection in 3 months

വിയറ്റ്നാമിൽ മൂന്ന് മാസത്തിന് ശേഷം ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. മധ്യവിയറ്റ്‌നാമിലെ ഡനാങ് നഗരത്തിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 57 കാരനാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 50 പേരെ ക്വാറൻ്റീനിലാക്കി. രോഗിയുമായി ബന്ധമുള്ള മറ്റ് 103 പേർക്ക് കൊവിഡ് പരിശോധന നടത്തിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആണ്. 

ഡനാങ്ങിലെ അടക്കം ഇതുവരെ 416 പേർക്കാണ് വിയറ്റ്നാമിൽ കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ശനമായ ക്വാറൻ്റീനും വ്യാപക ടെസ്റ്റിംഗും നടത്തിയ വിയറ്റ്‌നാമിന് കൊവിഡ് കേസുകളെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇവിടെ 100 ദിവസമായി സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും കൊവിഡ് വന്നിട്ടില്ല. ഇതുവരെ ഒരാള്‍ പോലും മരിച്ചിട്ടുമില്ല.

content highlights: Vietnam back on coronavirus alert after first local infection in 3 months