രാജ്യത്ത് കൊവിഡ് പരിശോധന വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം 4,20,000 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം കൊവിഡ് ടെസ്റ്റ് നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ഓരോ ദിവസവും നടത്തുന്നുണ്ട്.
രാജ്യത്ത് ഇതുവരെ 1,58,49,068 സാമ്പിളുകളാണ് പരിശോധിച്ചത്. 2020 ജനുവരിയിൽ കൊവിഡ് പരിശോധന സൗകര്യമുള്ള ഒരു ലാബ് മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 1301 ലാബുകൾ കൊവിഡ് പരിശോധനയ്ക്കായി രാജ്യത്ത് ഉണ്ട്. ഇതിൽ 902 ഗവൺമെൻ്റ് ലാബുകളും 399 സ്വകാര്യലാബുകളുമാണ്.
അതേസമയം രാജ്യത്തെ കൊവിഡ് മരണ നിരക്ക് 2.35 ശതമാനമായി കുറഞ്ഞു. ലോകത്തിലെ ഏറ്റവും കുറവ് കൊവിഡ് മരണ നിരക്ക് ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേരാണ് രാജ്യത്ത് രോഗ മുക്തി നേടിയത്. രോഗം ഭേദമായവരുടെ ആകെ എണ്ണം 8,49,431 ആയി. രോഗമുക്തിനിരക്ക് വീണ്ടും ഉയര്‍ന്ന് 63.54% ആയി.
content highlights: Covid-19 testing hits record high of 4.20 lakh samples a day