സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറാണ് (71) മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ഉറവിടം വ്യക്തമല്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 19 ന് നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ള ആളായിരുന്നു അബ്ദുള്‍ ഖാദര്‍. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കാസർഗോഡ് കുമ്പള സ്വദേശി അബ്ദുൾ റഹ്മാനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. 70 വയസ്സായിരുന്നു.ഇതോടെ കാസർഗോഡ് മാത്രം അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Content Highlights; covid death in kerala