കോഴിക്കോട് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്

wide lock down in kozhikkode

കോഴിക്കോട് ജില്ലയിൽ അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് നേഴ്സുമാരും ഫാർമസിസ്റ്റുകളും ഉൾപെടെ അഞ്ച് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൌണ്‍ പുരോഗമിക്കുകയാണ്. തിരുവള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കും മലബാർ മെഡിക്കൽ കോളേജിലെ 30 ആരോഗ്യ പ്രവർത്തകരും ക്വാറൻ്റൈനിലായി. വേളത്തും ചെക്യാട്ടുമായി വിവാഹ ചടങ്ങില്‍ പങ്കെടുത്ത 14 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത 90 പേരെ ക്വാറന്‍റൈനിലാക്കി. നേരത്തെ സ്ഥിരീകരിച്ച 23 പേര്‍ക്ക് പുറമെ ചെക്യാട്ടുള്ള ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 9 പേരുടെ ഫലം കൂടി പോസീറ്റീവായിട്ടുണ്ട്. .

Content Highlights; wide lock down in kozhikkode