ഞായറാഴ്ച മരിച്ച കാസർകോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു; നാനൂറോളം പേർ സമ്പർക്ക പട്ടികയിൽ

one more covid death in kasargod

കാസർകോഡ് വീണ്ടും ഒരു കൊവിഡ് മരണം കൂടി. ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരക്കാണ് കൊവിഡ് സ്ഥിരീകച്ചത്. ഇതോടെ കാസർകോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇയാൾക്ക് ഒരാഴ്ചയായി ശ്വസതടസ്സവും, പനിയും അനുഭവപെട്ടിരുന്നു. കാസർകോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. 

മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. കൂടാതെ കാസർകോഡ് ടാറ്റ കൊവിഡ് ആശുപത്രി നിർമ്മാണത്തിനെത്തിയ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരുൾപെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.   

Content Highlights; one more covid death in kasargod