കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ 20 പേർക്കും 3 കൂട്ടിരിപ്പുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിൽ അത്യാഹിത വിഭാഗം ഒഴികെയുളള ചികിത്സകള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 20 ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം 57 ആയി. ഇരുന്നൂറോളം ആരോഗ്യ പ്രവര്‍ത്തകരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതോടെ പരിയാരത്ത് ചികിത്സക്കെത്തി രോഗം ബാധിച്ചവരുടെ എണ്ണം ഇരുപതായി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനറല്‍ ഒപി, സമ്പര്‍ക്കം ഉണ്ടായ വാര്‍ഡുകള്‍, ഓപ്പറേഷന് തിയ്യറ്റര്‍, ഐ.സി.യു തുടങ്ങിയവ ഈ മാസം 30വരെ അടച്ചിടാനാണ് തീരുമാനം.
Content Highlights; pariyaram medical college covid updates