ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി മൂലം സാമ്പ്തതിക പ്രതിസന്ധി നേരിട്ടതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക മടക്കി നല്‍കാനാവില്ലെന്ന് കേന്ദ്രം. ധനസംബന്ധമായ പാര്‍ലമെന്ററി സാറ്റാന്‍ഡിംഗ് കമ്മിറ്റിയിലാണ് ധനകാര്യ സെക്രട്ടറി അജയ് ഭൂഷന് പാണ്ഡെ ഇക്കാര്യം അറിയിച്ചത്. നിലവിലെ വരുമാനം പങ്കിടല്‍ ഫോര്‍മുല പ്രകാരമാണ് തീരുമാനം.
എന്നാല്‍ സംസ്ഥാനങ്ങളോടുള്ള ഉത്തരവാദിത്തം കേന്ദ്രത്തിന് ഒഴിവാക്കാനാകില്ലെന്ന് അംഗങ്ങള്‍ ചൂണ്ടികാട്ടി. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നതായിരുന്നു അജയ് ഭൂഷണണ്‍ പാണ്ഡെ ഇതിന് നല്കിയ മറുപടി. 2019-20 സാമ്പത്തിക വര്‍ഷത്തിലെ 13,806 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ഫോര്‍മുലയും പുനര്‍നിര്‍ണയം നടത്താന്‍ ജൂലൈയില്‍ ചേരേണ്ടിയിരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല.
Content Highlight: Union Finance Secretary Says Center in No Position to Pay GST Dues to States