2019ൽ ലോകത്താകമാനം 212 പരിസ്ഥിതി പ്രവർത്തകർ മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. പ്രകൃതിയ്ക്ക് ദോഷമാകുന്ന തരത്തിലുള്ള വ്യവസായങ്ങളെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകരാണ് കൊലപ്പെടുന്നതെന്നും റിപ്പോർട്ട് പറയുന്നു. സ്വതന്ത്ര ഏജൻസിയായ ‘ഗ്ലോബൽ വിറ്റ്നസ്’ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ ആഴ്ചയിലും നാലിലധികം പരിസ്ഥിതി പ്രവർത്തകരാണ് കൊല്ലപ്പെടുന്നത്.
കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 212 പേരിൽ പകുതി പേരും കൊളംബിയയിലും ഫിലിപ്പെെൻസിലും ഉള്ളവരാണ്. 2018ൽ 164 പരിസ്ഥിതി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. മിക്ക കൊലപാതകങ്ങളിലും ഇതുവരെ പ്രതികൾ ശിക്ഷിയ്ക്കപ്പെട്ടിട്ടില്ല. ഖനന വ്യവസായത്തെ എതിർത്തവരാണ് മരിച്ചവരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ടവരിൽ 40 ശതമാനം ആളുകളും തദ്ദേശീയ സമൂഹങ്ങളിൽ പെട്ടവരാണ്.
content highlights: Record 212 environmental activists murdered in 2019: NGO