മിശ്ര വിവാഹ ദമ്പതികൾക്കായി സംസ്ഥാനത്ത് സേഫ് ഹോമുകൾ തുടങ്ങും

a safe home for inter caste married couples

മിശ്ര വിവാഹ ദമ്പതികൾക്ക് ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് താമസിക്കുന്നതിനും വേണ്ടി സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സേഫ് ഹോമുകൾ തുറക്കാൻ തീരുമാനമായി. മിശ്ര വിവാഹം കഴിച്ചതിൻ്റെ പേരിൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുന്ന ദമ്പതികൾ ഇന്ന് വളരെ കൂടുതലാണ്.

എൻജിഒകളുടെ സഹായത്തോടെ നടത്തുന്ന സേഫ് ഹോമുകളുടെ പ്രവർത്തനം സർക്കാർ ധനസഹായം ഉപയോഗിച്ചായിരിക്കും. ഒരു ഹോമിൽ 10 ദമ്പതികൾക്ക് വരെ താമസിക്കാം. ഇവർക്ക് ഒരു വർഷകാലത്തേക്ക് താമസിക്കാനുളള സൌകര്യങ്ങളാകും ഒരുക്കുക. ഈ കാലയളവിൽ ഭക്ഷണം ഉൾപ്പെടെയുളള എല്ലാ അടിസ്ഥാന സൌകര്യങ്ങളും ലഭിക്കും. കൂടാതെ ദമ്പതിമാരെ സ്വയം പര്യാപ്തരാക്കുന്നതിനായി വിദ്യാഭ്യാസയോഗ്യതക്ക് അനുസരിച്ചുള്ള തൊഴിൽ പരിശീലനവും ഹോമുകളിൽ നൽകും. മാർച്ച് മാസമാകും ഹോമുകളുടെ പ്രവർത്തനം തുടങ്ങുക.

content highlights: a safe home for inter caste married couples