കോൺഗ്രസ് എംപിയും, മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിൻ്റെ മകനുമായ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹം തന്നെയാണ് രോഗ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ധേഹം ഹോം ക്വാറൻ്റൈനിലാണ്.
നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ഹോം ക്വാറൻ്റൈനിലാണെന്നും, അദ്ധേഹവുമായി സമ്പർക്കത്തിലേർപെട്ടവരോട് കൊവിഡ് നിബന്ധനകൾ പാലിക്കണമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അദ്ദേഹത്തിൻ്റെ മകൾ, ഉത്തർ പ്രദേശ് അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്, തമിഴ്നാട് ഗവർണർ ബൻവർലാൽ പുരോഹിത് എന്നിവർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.
Content Highlights; karthi chidhambaram test possitive for covid