സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി; മുഖ്യമന്ത്രി

CM says there is negligence in covid spread

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികൾ കൂടിയതിന് കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം  വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കവേയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. 

കുറച്ചു വിട്ടുവീഴ്ചയും അലംഭാവവും പലസ്ഥലങ്ങളിലുമുണ്ടായി. ഇതിൽ മാറ്റം വരുത്തണം. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്. ഈ മുന്‍കരുതല്‍ മുമ്പ് നല്ലരീതിയില്‍ സ്വീകരിച്ചിരുന്നു. പല കാരണങ്ങള്‍കൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം ഉണ്ടാകുന്നതിന് ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് ഇടയാക്കിയതെന്ന് നാം കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി കർക്കശ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: CM says there is negligence in covid spread