രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. 19,08,255 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 52,509 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണം 39,795 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 857 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 5,86,244 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 12,82,216 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 4,57,956 ആയി. തമിഴ്നാട്ടിൽ 2,68,285 പേർക്കും ഡൽഹിയിൽ 1,39,156 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ 300 പേരും തമിഴ്നാട്ടിൽ 108 പേരും ഇന്നലെ കൊവിഡ് ബാധിച്ചു മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് 2.10 ശതമാനമായി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
content highlights: India’s COVID-19 tally crosses 19 lakh