കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിൻ്റെ രണ്ടാം ഘട്ട വിതരണത്തിനായൊരുങ്ങി കേന്ദ്ര സർക്കാർ. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഈ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത്. 22 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്രം 890.32 കോടിയുടെ സാമ്പത്തിക സഹായം നൽകുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രം മാർച്ചിൽ പ്രഖ്യാപിച്ചിരുന്ന 15000 കോടിയുടെ രണ്ടാം ഘട്ട സഹായമാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത്. 3000 കോടിയുടെ ധനസഹായം ഏപ്രിലിൽ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. കൊവിഡ് പ്രതിരോധത്തിനായുള്ള ടെസ്റ്റിങ് കിറ്റുകൾ, ഉപകരണങ്ങൾ കിടക്കകൾ എന്നിവ വാങ്ങുന്നതിനാണ് സംസ്ഥാനങ്ങൾക്ക് ഈ തുക വിനിയോഗിക്കാനാകുക.
Content Highlights; Centre releases financial package of Rs 890.32 crore to states to fight coronavirus COVID-19 outbrea