കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം പിന്നിട്ടിരിക്കെ തൻ്റെ പഴയ ട്വീറ്റ് ഓർമ്മപെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു, ഓഗസ്റ്റ് 10 ആകുമ്പോഴെക്കും 20 ലക്ഷം കൊവിഡ് രോഗികൾ ഇന്ത്യയിൽ ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
രോഗ വ്യാപനം തടയാൻ സർക്കാർ കൃത്യമായ പദ്ധതികൾ തയ്യാറാക്കണമെന്നും രാഹുൽ അന്ന് ട്വീറ്റ് ചെയ്തിരുന്നു. ജൂലായ് 17 ൽ കുറിച്ച തൻ്റെ ഈ ട്വീറ്റാണ് രാഹുൽ വീണ്ടും ഓർമ്മപെടുത്തിയത്. കൊവിഡ് വ്യാപനം നടന്നു കൊണ്ടിരിക്കുമ്പോൾ മോദി സർക്കാരിനെ കാണാനില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Content Highlights; rahul re tweet about covid 19