സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

covid death kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം, എറണാകുളം, സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. 52 വയസ്സായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

കൊവിഡ് പോസിറ്റീവായി ചികിത്സയിലിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശി ചെറുപറമ്പ് ഗോപിയും മരണപെട്ടു. വൃക്ക, കരൾ രോഗ ബാധിതനായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴയിലെ എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്.

Content Highlights; covid death kerala