പപ്പടം കോവിഡിനെ പ്രതിരോധിക്കുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വസതടസ്സത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ‘ഭാഭിജി പപ്പഡ്’ എന്ന പേരിൽ ഇറക്കിയ പപ്പടം കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ ശേഷി നൽകുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം.
ആത്മ നിർഭർ ഭാരതിൻ്റെ ഭാഗമായി നിർമ്മിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആൻ്റിബോഡി ശരീരത്തിലുൽപാദിപ്പിക്കുമെന്ന വാദിച്ചു കൊണ്ട് നേരത്തെ വീഡിയോ പുറത്തിറക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തത്. കേന്ദ്ര മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിക്കുന്നത്.
Content Highlights; union minister arjun meghwal covid test possitive