ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 861 മരണം

india covid updates

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 21 ലക്ഷം കടന്നു. 65410 പേർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരികീരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2150431 ആയി. ഇതുവരെ 14 ലക്ഷം പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. 68.32 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. അതേസമയം ഇന്നലെ മാത്രം 861 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 43,453 ആയി.

മഹാരാഷ്ട്രയിലും ആന്ധ്ര പ്രദേശിലുമാണ് രോഗബാധിതര്‍ കൂടുതല്‍. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ 12,822 പുതിയ കേസുകൾ സ്ഥിരീകരിച്ചു. രോഗബാധിതർ 5,03,084 ആയി. ആന്ധ്രയിൽ 10,080 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസ് 2.17 ലക്ഷമായി. മരണം 2000 ലേക്ക് അടുത്തു. കർണാടക, തമിഴ്നാട്, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം രോഗബാധ രൂക്ഷമായി തുടരുകയാണ്. ഡൽഹിയിൽ കോവിഡ് ബാധിതർ 1,44,127 ആയി.

Content Highlights; india covid updates