കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. ബിജെപി എംപി മനോജ് തിവാരിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയിലെ ഗുർഗാവിലെ മേദാന്ത ആശുപത്രിയിലായിരുന്നു ചികിത്സ.
കൊവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ഷായുടെ ഫലം നെഗറ്റീവായി. കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടതോടെ ടെസ്റ്റ് നടത്തിയെന്നും കോവിഡ് പോസിറ്റീവായെന്നും അമിത് ഷാ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
Content Highlights; amit sha covid result negative