രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നു; ഇഐഎ വിജ്ഞാപത്തെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പരിസ്ഥിതി നാശത്തിനും രാജ്യ സമ്പത്ത് കൊള്ളയടിക്കപ്പെടാനും സാധ്യതയുള്ള ഇഐഎ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ നിലപാടറിയിച്ചത്. നേരത്തെയും കരട് വിജ്ഞാപനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

പൊതു ജനങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ വിഭവങ്ങള്‍ കവര്‍ന്ന് സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഖനികള്‍, ജലസേചന പദ്ധതികള്‍, വ്യവസായ യൂണിറ്റുകള്‍, വലിയ കെട്ടിടസമുച്ചയങ്ങള്‍, ദേശീയപാത, മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ എന്നിവ നിര്‍മിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേള്‍ക്കല്‍ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേള്‍ക്കലില്‍നിന്ന് കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയതാണ് പ്രധാന മാറ്റം.

2016ലെ വിജ്ഞാപനം റദ്ദാക്കിക്കൊണ്ടുള്ള പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസാന തിയതി നാളെയാണ്.

Content Highlight: Rahul Gandhi against Central Government’s EIA Draft 2020