കരിപ്പൂർ വിമാനാപകടം സംബന്ധിച്ച് മനോരമ ന്യൂസും മാത്യഭൂമിയും നൽകിയത് വ്യാജ വാർത്തകളാണെന്ന് ദേശീയ ഫാക്ട് ചെക് മാധ്യമമായ ആൾട്ട് ന്യൂസ്. ദേശീയ തലത്തിൽ വ്യാജ വാർത്തകൾ കണ്ടെത്തി അതിൻ്റെ വസ്തുത കണ്ടെത്തുന്ന വെബ് സെെറ്റാണ് ആൾട്ട് ന്യൂസ്.
കരിപ്പൂർ വിമാനപകടത്തിൽ മനോരമ ന്യൂസ് കോക് പിറ്റിൻ്റേതെന്ന് അവകാശപ്പെട്ട് പ്രക്ഷേപണം ചെയ്ത വീഡിയോ കൃത്രിമമാണെന്ന് ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 7ന് തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ കോക്ക് പിറ്റിൻ്റെ ദൃശ്യങ്ങൾ ചാനലിന് ലഭിച്ചുവെന്ന് അവകാശപ്പെട്ടാണ് മനോരമ വാർത്ത നൽകിയിരുന്നത്. ഇത് നേരത്തെ തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതോടൊപ്പം വിമാനത്തിലെ 40 പേർ കൊവിഡ് പോസിറ്റീവാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്ത വാർത്തയും വ്യാജമാണെന്നും അത് മലപ്പുറം കളക്ടർ തന്നെ നിഷേധിച്ചിരുന്നുവെന്നും ആൾട്ട് ന്യൂസിൻ്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Dear @airindiain
A news channel from Kerala @manoramanews says this is the cockpit video of the flight #KozhikodePlaneCrash .Kindly clarify , is this original video ,
This video is heavily circulated in whatsapp. pic.twitter.com/0fgMGo0dYU— RebelRevolution (@rebelrevoultion) August 11, 2020
മനോരമ നൽകിയ വീഡിയോ യഥാര്‍ത്ഥമല്ല, മറിച്ച് ഒരു വ്യാജ ക്ലിപ്പ് ആണെന്ന് പറയുന്ന ആള്‍ട്ട് ന്യൂസ് ‘എയര്‍ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് ക്രാഷ്’ എന്ന കീവേഡ് തിരയുമ്പോള്‍ ആഗസ്റ്റ് ഏഴിന് യൂട്യൂബ് ചാനല്‍ ‘എം.പി.സി ഫ്ളൈറ്റ് റിക്രിയേഷന്‍സ്’ അപ്ലോഡ് ചെയ്ത ഒറിജിനല്‍ വീഡിയോയിലേക്ക് എത്തിച്ചേരുമെന്നും വ്യക്തമാക്കുന്നുണ്ട്.
content highlights: Air India crash, Manorama News airs simulation clip as cockpit visuals