ന്യൂഡല്‍ഹി: ഒരു ദിവസത്തെ ആശ്വാസത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും ഉയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ കൊവിഡ് കേസുകളുടെ എണ്ണം 60,000ത്തില്‍ താഴെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് പ്രതീക്ഷക്ക് വക നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,963 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം വീണ്ടും ആശങ്കയിലായി.
രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 23ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 834 പേരുടെ മരണമാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 46,091 ആയി ഉയര്‍ന്നു.
നിലവില്‍ 6,43,948 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. 16,39,600 പേര് രോഗമുക്തി നേടി.
Content Highlight: Covid cases in India exceeds over 60,000 again