റഷ്യയുടെ കൊവിഡ് വാക്‌സിന്‍: ആദ്യ ഡോസ് സ്വീകരിച്ച പുടിന്റെ മകള്‍ക്ക് നേരിയ പനി

മോസ്‌കോ: ലോകത്തിലെ തന്നെ ആദ്യ കൊവിഡ് വാക്‌സിന്‍ നിര്‍മാതാവെന്ന ബഹുമതി നേടിയെടുത്ത് റഷ്യ. വാക്‌സിനെ ശാസ്ത്രലോകം സംശയത്തോടെയാണ് നോക്കികാണുന്നതെങ്കിലും റഷ്യയുടെ ‘സ്പുഡനിക് V’ വിജയകരമാണെന്നാണ് രാജ്യം അവകാശപ്പെടുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മകള്‍ ഉള്‍പ്പെടെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തല്‍.

തദ്ദേശീയമായി വികസിപ്പെച്ചെടുത്ത വാക്‌സിന്‍ ഇന്നലെ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അനുമതി നല്‍കികൊണ്ട് രാജ്യം ആദ്യ വാക്‌സിന്‍ നിര്‍മാതാവെന്ന സ്ഥാനത്തെത്തുകയായിരുന്നു. എന്നാല്‍, പുടിന്റെ പെണ്‍ മക്കളില്‍ ആരാണ് വാക്‌സിന്‍ സ്വീകരിച്ചെന്നത് വ്യക്തമല്ല. മൂത്തമകളായ മരിയയാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നതാണ് സൂചനകള്‍. 2 ഡോസ് സ്വീകരിച്ചപ്പോഴും ഇവരില്‍ നേരിയ പനി ഉണ്ടായിരുന്നെന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, ആന്റിബോഡി അളവ് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മോസ്‌കോ ഗമാലിയ ഗവേഷക സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമാണ് വാക്‌സിന്‍ കണ്ടുപിടുത്തത്തിന് പിന്നില്‍. മൂന്നാംഘട്ട ഫലം നിരീക്ഷിക്കുന്നതടക്കമുള്ള നടപടികള്‍ ബാക്കിയാണ്. എന്നാല്‍, മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞെന്നാണ് റഷ്യയുടെ അവകാശവാദം.

Content Highlight: Russia registers virus vaccine, Putin’s daughter given it