പൂജപ്പുര സെൻട്രൽ ജയിലിലെ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തിയത്. 99 പേരെ പരിശോധനക്ക് വിധേയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും കൊവിഡ് പരിശോധന നടത്തും. ആദ്യമായാണ് പൂജപ്പുര ജയിലിൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്ത് അഞ്ച് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചിട്ടുണ്ട്.
അതേസമയം മുഴുവൻ കൊവിഡ് രോഗികളുടെയും ടെലിഫോണ്‍ റെക്കോർഡ് ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തിലായി. രോഗികളുടെ സ്വകാര്യതക്ക് മേലുള്ള കടന്നു കയറ്റമാണിതെന്നും കോൾ വിശദാംശങ്ങൾ പോലീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. സമ്പർക്ക പട്ടിക എളുപ്പമാക്കാനാണ് സിഡിആർ ശേഖരിക്കുന്നതെന്നാണ് പോലീസ് വിശദീകരണം
Content Highlights; more than fifty prisoners in poojapura central jail tested covid possitive