മുൻ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതൻ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

Former Indian cricketer and UP minister Chetan Chauhan dies aged 73

യുപി കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാനുമായ ചേതന്‍ ചൗഹാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 73 വയസ്സായിരുന്നു..ജൂലായ് 12-ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഗുരുഗ്രാമിലേക്ക് മാറ്റിയത്. ഇദ്ധേഹത്തിൻ്റെ സഹോദരൻ പുഷ്പേന്ദ്ര ചൗഹാന്‍ ആണ് മരണ വിവരം പുറത്ത് വിട്ടത്.

40 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച ചൗഹാന്‍ സുനില്‍ ഗാവസ്‌കറുടെ ദീര്‍ഘകാല ഓപ്പണിങ് പങ്കാളിയായിരുന്നു അദ്ദേഹം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷ പദവിയടക്കം വഹിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിക്കുമായി രഞ്ജി ട്രോഫി കളിച്ച അദ്ദേഹത്തിന് 1981-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം രണ്ടു തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്ന് 1991ലും 1998ലുമാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. മന്ത്രിപദത്തിലിരിക്കെ കൊവിഡ് രോഗബാധ വന്ന് മരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ചേതൻ.

Content Highlights; Former Indian cricketer and UP minister Chetan Chauhan dies aged 73