എറണാകുളത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര സദാനന്ദൻ, മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്ത സമ്മർദ്ദവും പ്രമേഹവും അടക്കമുള്ള രോഗങ്ങൾ ഉണ്ടായിരുന്നു. വൃന്ദ അർബുദ ബാധിതയായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്ക് പരിശോധനക്കയച്ചു.
ഇതോടെ നാല് പേരാണ് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരണപെട്ടത്. കോഴിക്കോട് ജില്ലയിലാണ് മറ്റ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവും മാവൂർ സ്വദേശി സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുൻപായിരുന്നു ഷാഹിൻ ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സുലു അർബുദ രോഗിയായിരുന്നു.
Content Highlights; covid death kerala today