തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച അമമ്യുടെ മൃതസംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയതിന്റെ പേരില്‍ വിവാദത്തിലായി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ നിന്നാണ് നാട്ടിലെത്തിലെത്തിച്ച് സംസ്‌കാരം നടത്തിയത്. അമ്മ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് കഴിഞ്ഞ ദിവസം കണ്ണന്താനം തന്നെ ഒരു വീഡിയോയിലൂടെ വിയക്തമാക്കിയതിന് പിന്നാലെ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലാണ് ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ കൊവിഡ് ഭേദമായ ശേഷമാണ് അമ്മ മരിക്കുന്നതെന്ന തിരുത്തലുമായി കണ്ണന്താനം രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Just a clarification on my mother’s demise : 1. She was tested COVID positive on 28th May and admitted to AIIMS ICU…
Gepostet von Alphons Kannanthanam am Sonntag, 16. August 2020
ഡല്‍ഹിയില്‍ കണ്ണന്താനത്തോടൊപ്പമാണ് അമ്മ താമസിച്ചിരുന്നതെന്നും ജൂണ്‍ 10-ന് ഡല്‍ഹിയില്‍ മരിച്ച അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് കോട്ടയം മണിമലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്‌കാരം നടത്തിയതെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. എന്നാല്‍ ഈ സമയത്തൊന്നും അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തില്‍ ഒരു സംസ്‌കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ്-19 ബാധിച്ചാണ് മരിച്ചതെന്ന വിവരം…
Gepostet von Jomon Puthenpurackal am Sonntag, 16. August 2020
Content Highlight: Alphons Kannanthanam in scam on denying Covid Protocol on his Mother’s funeral